kit
ഔഷധക്കഞ്ഞി കിറ്റിന്റെ വിപണനോദ്ഘാടനം പുതുമല ഗ്രാമചന്തയിൽ വെച്ച് സി.പി.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നിർവ്വഹിക്കുന്നു.

അടൂർ : മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന് ശക്തിയും ഉന്മേഷവും പകരുന്നതിനും തയ്യാറാക്കുന്ന ഔഷധക്കഞ്ഞി കിറ്റിന്റെ വിപണനോദ്ഘാടനം പുതുമല ഗ്രാമച്ചന്തയിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നിർവ്വഹിച്ചു. തവിടോടുകൂടിയ ഉണക്കലരിയും കുറുന്തോട്ടി വേര് ഉൾപ്പെടെയുള്ള ഔഷധക്കൂട്ടും ചേർന്നതാണ് കിറ്റ്. മണ്ണീറ ഏലായിൽ യുവകർഷകനായ റോണി ഉത്തമകൃഷി രീതിയിൽ കൃഷി ചെയ്ത നെല്ല് കുത്തിയ അരിയാണ് കിറ്റിലുള്ളത്. ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ബാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജയൻ, ജോണികുട്ടി, കമലൻ, വിശ്വനാഥൻ, എം.ജി.മധു, ഇ.എ.റഹീം എന്നിവർ പ്രസംഗിച്ചു.