പത്തനംതിട്ട : ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ ഒാർമ്മയ്ക്ക് കരിദിനം ആചരിച്ചു. സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, വി.എ.സൂരജ്, എം.അയ്യപ്പൻകുട്ടി, ബിന്ദു പ്രസാദ്, എം.എസ്.അനിൽ, ജയശ്രീ ഗോപി, മിനി ഹരികുമാർ, വിനോദ് തിരുമൂലപുരം, ടി.കെ.പ്രസന്നകുമാർ, അഡ്വ. സുനിൽകുമാർ, മീന എം.നായർ, ഹരീഷ് കൃഷ്ണ, അഡ്വ. ശ്യാം മണിപ്പുഴ, അഡ്വ. ഷൈൻ ജി കുറുപ്പ് എന്നിവർ പങ്കെടുത്തു.