dharna-kunnamthanam
കുന്നന്താനത്ത് നടന്ന പ്രതിഷേധം

മല്ലപ്പള്ളി : മുട്ടിൽ മരംമുറി സംഭവത്തിൽ ജൂഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുന്നന്താനം യു.ഡി.എഫ് മണ്ഡലം കമ്മറ്റി നടത്തിയ ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു പാലാഴി, മാന്താനം ലാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു കുറുമ്പേശ്വരം, അഖിൽ ഓമനക്കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ റെജി, ഗ്രേസി മാത്യു, മോഹൻ, സുരജ് , റിദീഷ് ഷാജി വള്ളിക്കാട് എന്നിവർ പ്രസംഗിച്ചു.