മല്ലപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ (ഐ.എൻ.റ്റി.യു സി.) നേതൃത്വത്തിൽ മല്ലപ്പള്ളി പോസ്റ്റ് ഒാഫീസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.റ്റി.യു.സി. സംസ്ഥാന നിർവാഹക സമിതിയംഗം എ.ഡി. ജോൺ ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് പി.എം. റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. സാബു, ഷാജി വായ്പ്പൂര്, സജി തോട്ടത്തിമലയിൽ, സണ്ണി തലച്ചിറക്കൽ എന്നിവർ പ്രസംഗിച്ചു.