പത്തനംതിട്ട : സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളെ അവലംബിച്ച് കൂടുതൽ അക്കാദമിക സഹായങ്ങൾ നൽകുന്നതിനും അദ്ധ്യാപകൻ, കുട്ടി, രക്ഷിതാവ് എന്നിവരുടെ പങ്ക് ഓൺലൈൻ പഠന സന്ദർഭത്തിൽ തിരിച്ചറിഞ്ഞ് ഇടപെടുന്നതിനും അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതിന് പത്തനംതിട്ട ഡയറ്റിന്റെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് പരിശീലനങ്ങൾ നൽകുന്നു.
പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഓൺലൈനിലൂടെ നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള പി.ആർ.പ്രസീന അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ പി.പി. വേണുഗോപാലൻ വിശദീകരിച്ചു.