പത്തനംതിട്ട : സ്‌കോൾ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ ജൂലായ് 12ന് ആരംഭിക്കും. തിയറി പരീക്ഷ 12 മുതൽ 16 വരെയും പ്രായോഗിക പരീക്ഷ 19 മുതൽ 23 വരെയും അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. വിദ്യാർത്ഥികൾ പരീക്ഷകേന്ദ്രങ്ങളിൽ നിന്ന് ജൂലായ് 1 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. പരീക്ഷ തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് സ്‌കോൾ കേരളയുടെ വെബ് സൈറ്റ് www.scolekerala.org സന്ദർശിക്കാം.