പത്തനംതിട്ട : ഓമല്ലൂർ ആര്യ ഭാരതി ഹൈസ്‌കൂളിനെ സമ്പൂർണ ഡിജിറ്റൽ സൗകര്യ സ്‌കൂളായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് തോമസ് മാത്യുവിന് മൊബൈൽ ഫോൺ കൈമാറി ജില്ലാപഞ്ചായത്തഗം റോബിൻ പീറ്റർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് തോമസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രധാന അദ്ധ്യാപകൻ ലിജു ജോർജ്, പഞ്ചായത്തംഗം അബിളി കെ. ഫാ.വർഗീസ് ചാമക്കാലായിൽ, രവീന്ദ്രവർമ്മ അംബാനിലയം, ലതാകുമാരി പി.എബിമോൻ എൻ. ജോൺ എന്നിവർ പ്രസംഗിച്ചു. എല്ലാ കുട്ടികൾക്കും ടി.വി, സ്മാർട്ട് ഫോണുകൾ തുടങ്ങിയ അദ്ധ്യാപകർ, മുൻ അദ്ധ്യാപകർ രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിതരണം ചെയ്തു.