കോട്ടാങ്ങൽ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോട്ടാങ്ങൽ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബയോ ഫ്‌ളോക് മത്സ്യ കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പർ ജസീല സിറാജ്, തേജസ് കുമ്പുളുവേലി , അക്വകൾച്ചർ പ്രമോട്ടർ ലതിക, കർഷകനായ സാലി കെ.എം. എന്നിവർ പങ്കെടുത്തു.