തിരുവല്ല: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ കുറ്റൂർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കുറ്റൂർ തെങ്ങേലി കാട്ടുമണ്ണിൽ വീട്ടിൽ ഷിബു (40) ആണ് അറസ്റ്റിലായത്. നിരന്തരമായി ദേഹോപദ്രവം ഏൽപ്പിക്കുന്നതായി കാട്ടി ഷിബുവിന്റെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ് . റിമാൻഡ് ചെയ്തു.