വി.കോട്ടയം: വനംകൊള്ളയ്ക്കും അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവിനുമെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വില്ലേജ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. വനംകൊള്ളയ്ക്ക് ഉത്തരവാദികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് ശിക്ഷിക്കുവാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് ജനറൽസെക്രട്ടറി ജോസ് പനച്ചയ്ക്കൽ ധർണ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഇ എം ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം പ്രസീത രഘു, രഞ്ജിനി ശ്രീകുമാർ,ബിനോയ് കെ.ഡാനിയേൽ, സുന്ദർ രാജ്,സി.എസ് ബാബു,ബീനാ തോമസ് എന്നിവർ പ്രസംഗിച്ചു.