26-dharna-pdm
യു.ഡി.എഫ് വെസ്റ്റ് മണ്ഡലം കമ്മിറ്റി പന്തളം വില്ലേജ് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

റാന്നി : സംസ്ഥാനവ്യാപകമായി വനം കൊള്ളക്കെതിരെ, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് വെസ്റ്റ് മണ്ഡലം കമ്മിറ്റി പന്തളം വില്ലേജ് ഓഫീസ് പടിക്കൽ ധർണ സംഘടിപ്പിച്ചു. ധർണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്.വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.ഫ് നേതാക്കളായ കെ.ആർ.രവി, കെ.ആർ.വിജയകുമാർ, പരിയാരത്ത് ഗോപിനാഥൻനായർ, സോളമൻ വരവുകാലയിൽ, ബിജു സൈമൺ, റെഹിം റാവുത്തർ, കെ.എൻ രാജൻ, അനിൽകുമാർ, പി.പി ജോൺ, അഭിജിത്, ജോബി, വിജയൻ നായർ, അലക്‌സാണ്ടർ, കുട്ടപ്പൻനായർ എന്നിവർ സംസാരിച്ചു.