26-cpm-paral-branch
സി.പി.എം പാറൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ മൊബൈൽഫോൺ വിതരണംചെയ്തു ഏരിയാ സെക്രട്ടറി എൻ. സജികുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട. സി.പി.എം പാറൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിർദ്ധരരായ കുട്ടികൾക്ക് മൊബൈൽഫോൺ വിതരണംചെയ്തു. കൊവിഡ്ക്കാലമായതിനാൽ പണപ്പിരിവ്, സംഭാവനകൾ കൈപ്പറ്റാതെ, ചക്ക വറുത്തുപ്പേരി, ചക്കവരട്ടി എന്നിവ വീടുകളിൽ വിറ്റും, ആക്രി പെറുക്കി വിറ്റു കിട്ടിയ പണവും കൊണ്ട് കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയത്. ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്രം രാഹുൽ, സജീവ്ഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാമ്പയിൻ. നിരവധിയായ വീട്ടമ്മമാരുടേയും, യുവാക്കളുടെയും,നാട്ടുകാരുടെയും സഹായത്തോടെയായിരുന്നു കാമ്പയിൻ. സി.പി.എം ഏരിയാ സെക്രട്ടറി എൻ.സജികുമാർ കുട്ടികൾക്ക് ഫോൺ നൽകി ഉദ്ഘാടനം ചെയ്തു. സജീവ്ഖാൻ അദ്ധ്യക്ഷനായി ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്രം രാഹുൽ, നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.അബ്ദുൽ മനാഫ്, സജീൽ, കണ്ണൻ, ഗോപാലകൃഷ്ണൻ, നിസാം, നിതിൻ, മധു നാരായണൻ തുടങ്ങിയവർ സംസാരിച്ചു.