പത്തനംതിട്ട: യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പത്തനംതിട്ട - പുനലൂർ റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിച്ചു.വൈകിട്ട് അഞ്ചിന് ശേഷം പുനലൂർ റൂട്ടിൽ ബസ് ഇല്ലാതിരുന്നത് കാരണം സർക്കാർ ജീവനക്കാർ അടക്കം എഴുപതോളം യാത്രക്കാർ പത്തനംതിട്ട ബസ് ഡിപ്പോയിൽ കഴിഞ്ഞ ദിവസം ബഹളമുണ്ടാക്കിയിരുന്നു. നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഡിപ്പോ അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഇന്നലെ മുതൽ കൂടുതൽ സർവീസുകൾ അനുവദിച്ചു.

വൈകിട്ട് 4.30ന് പുനലൂർ വഴി തിരുവനന്തപുരം ഫാസ്റ്റ്, 4.55 ന് പുനലൂർ ഓർഡിനറി, 5.15 ന് പുനലൂർ ഫാസ്റ്റ്, 5.20 ന് പുനലൂർ ഓർഡിനറി, 5.30ന് പുനലൂർ ഫാസ്റ്റ്, 6 ന് പത്തനാപുരം ഓർഡിനറി എന്നിങ്ങനെയാണ് സർവീസുകൾ ക്രമീകരിച്ചതെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.