covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 432 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്ന് വന്നതും, 431 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,15,574 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,08,149 പേർ സമ്പർക്കം മൂലം രോഗം ബാധി​ച്ചവരാണ്. ജില്ലയിൽ ഇന്നലെ 485 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,10,207 ആണ്. ജില്ലക്കാരായ 4707 പേർ ചി​കി​ത്സയി​ലാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ നാലു പേർ മരി​ച്ചു
1) ഇലന്തൂർ സ്വദേശി (80), 2) കടമ്പനാട് സ്വദേശി (50), 3) പന്തളം സ്വദേശിനി (70), 4) കലഞ്ഞൂർ സ്വദേശിനി (55) എന്നി​വരാണ് മരി​ച്ചത്.