പത്തനംതിട്ട: റിംഗ് റോഡിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ ഭാഗത്തുനിന്ന് കളക്ടറേറ്റിലേക്ക് പോകുന്ന ഇടറോഡിന് അരികിൽ വനിതാ ഡോക്ടർ താമസിക്കുന്ന വീട്ടിൽ മോഷണശ്രമമെന്ന് പരാതി. രാത്രിയിൽ ഡോക്ടറുടെ വീടിന് മുന്നിൽ ഒരാൾ ഇടയ്ക്കിടെ എത്തുന്നത് സി.സി.ടി.വിയിൽ കണ്ടിരുന്നു. പത്തനംതിട്ട പൊലീസിൽ പരാതി നൽകി. ഡോഗ് സ്ക്വാഡും വിരലടയാള വിദ്ഗ്ദ്ധരും പരിശോധന നടത്തി. എട്ട് വർഷം മുൻപ് ഈ വീട്ടിൽ മോഷണം നടന്നിരുന്നു. വില പിടിപ്പുളള വാച്ചും പണവും നഷ്ടമായിരുന്നു.