കലഞ്ഞൂർ: പാടത്ത് ബൈക്കുകൾ അടിച്ചുതകർക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ തിടി സ്വദേശികളായ അനീഷ് ആന്റണി, അഖിൽ , ഫൈസൽ എന്നിവരെ കൂടൽ പൊലീസ് അറസ്റ്റുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അതിരുങ്കൽ തടത്തിൽ മഹേഷ് വിഷ്ണു (28) നെ ബുധനാഴ്ച രാത്രി അറസ്റ്റുചെയ്തിരുന്നു. സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റുചെയ്യാനുണ്ടന്ന് കൂടൽ സി.ഐ. എച്ച്.എൽ. സജീഷ് പറഞ്ഞു. പണം കടം വാങ്ങിയതിനെച്ചൊല്ലി തിടി സ്വദേശികളായ ഫൈസൽ രാജ്, നൈസാം എന്നിവർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.