തണ്ണിത്തോട്: പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്ക് ആനുകൂല്യത്തിനായി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. കരം അടച്ച രസീത്, ബാങ്ക് പാസ്‌ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം 30 ന് മുൻപായി കൃഷിഭവനിൽ അപേക്ഷ നൽകണം. ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്കുള്ള അപേക്ഷയും റേഷൻ കാർഡ്, കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുമായി കർഷകർ കൃഷിഭവനിലെത്തി രജിസ്റ്റർ ചെയ്യണം.