കോഴഞ്ചേരി : പഞ്ചായത്ത് ഒൻപതാം വാർഡിൽ പാസ്റ്റർ സാം മണ്ണിൽ ക്രമീകരിച്ച പലചരക്ക്, പച്ചക്കറി കിറ്റുകൾ തെക്കേമല, നെല്ലിക്കാല എന്നിവിടങ്ങളിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് വിതരണം ചെയ്തു. ആറന്മുള പൊലീസ് സബ് ഇൻസ്പെക്ടർ കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. വാർഡംഗം റാണി കോശി, നാരങ്ങാനം പഞ്ചായത്ത് 13-ാം വാർഡ് അംഗം ഷീബ ജോബി, കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് ജോമോൻ പുതുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.