കോന്നി : ടൗൺ പ്രദേശത്ത് രാത്രികാലങ്ങളിൽ ചാക്കുകളിലാക്കി മാലിന്യങ്ങൾ തള്ളുന്നതായി പരാതി. മേറ്റാട്ട്പടി, മാങ്കുളം വഞ്ചി, ഐ.ബി ഭാഗം, പൊലീസ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലാണ് വ്യാപകമായി ചാക്കുകളിലാക്കി ഭക്ഷ്യ അവശിഷ്ടങ്ങളും മറ്റും തള്ളുന്നത്. ഇതുമൂലം പ്രദേശത്ത് കാട്ടുപന്നികളുടെയും തെരിവുനായ്കളുടെയും ശല്യം രൂക്ഷമാണ്. നാട്ടുകാർ നിരവധി തവണ പരാതികൾ പറഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊതുപ്രവർത്തൻ എം.എ.ബഷീർ ആവശ്യപ്പെട്ടു.