മല്ലപ്പള്ളി: എസ്.എൻ.ഡി.പി.യോഗം 863-ാം മല്ലപ്പള്ളി ശാഖാ നിർമ്മിക്കുന്ന പ്ലാറ്റിനം ജൂബിലി കോപ്ലക്‌സിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി നൽകിയ മൊബൈൽ ഫോണിന്റെ വിതരണം തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂരും, കുട്ടികൾക്കുള്ള പഠനോപകരണ വിതരണം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിലും, ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സാന്ത്വനം ചികിത്സാ സഹായ നിധി രൂപീകരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി സന്തോഷ് ശാന്തിയും നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ടി.പി.ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ കമ്മിറ്റിയംഗം സി.വി.ജയൻ സി.വി.ശാഖാ സെക്രട്ടറി ഷൈലജാ മനോജ്, കമ്മിറ്റി അംഗങ്ങളായ നാരായണൻ ഗോപി പുതുക്കുളം, രാജപ്പൻ കളരിക്കൽ, സത്യൻ മലയിൽ, ദീപക്ക് ഏഴോലിക്കൽ, അനൂപ് കരിമ്പോലിൽ, ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ, ജയേഷ് ചാമക്കാല, ഷീല സുബാഷ്, സമിത സതീഷ് കരിമ്പോലിൽ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.