മല്ലപ്പള്ളി : കുന്നന്താനം പാലക്കത്തകിടിയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യൂണിറ്റ് രൂപീകരിച്ചു. ജില്ലാ പരിസര വിഷയ സമിതി കൺവീനർ രമേശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം അനിൽ കുമാർ ജി., മേഖലാ പ്രസിഡന്റ് ജോയി ജോസഫ്, സെക്രട്ടറി പ്രവീൺ ചാലാപ്പള്ളി, മുൻ ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വിജയകൃഷ്ണൻ (പ്രസിഡന്റ്), മഹേശ്വരി അനിൽ കുമാർ (വൈസ്.പ്രസിഡന്റ്), രഞ്ജിനി അജിത് (സെക്രട്ടറി), ഉഷ തോട്ടുങ്കൽ (ജോ.സെക്രട്ടറി), രജനി ഷിബു രാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.