കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗത്തിന്റെ തിരുമാന പ്രകാരം നടത്തി വരുന്ന 'ഗുരു കാരുണ്യം ' പദ്ധതിയുടെ കോഴഞ്ചേരി യൂണിയൻ തല ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു നിർവഹിച്ചു.യൂണിയൻ സെക്രട്ടറി.ജി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് രോഗം ബാധിച്ച് വിഷമത്തിലായ കുടുംബങ്ങളിലേക്ക് സഹായമെത്തിക്കുക എന്നതാണ് ഗുരു കാരുണ്യം പദ്ധതി ലക്ഷ്യമിടുന്നത്. കോഴഞ്ചേരി യൂണിയനിൽപ്പെട്ട ശാഖാ യോഗങ്ങളിലെ അർഹരായവർക്ക് ഇതുവഴി സഹായമെത്തും. ഇലവുംതിട്ട ശാഖാ പ്രസിഡന്റ് സരേന്ദ്രൻ സെക്രട്ടറി പ്രേമജകുമാർ എന്നിവർ ആദ്യസഹായം ഏറ്റുവാങ്ങി. തുടർന്ന് യൂണിയനിലെ മുഴുവൻ ശാഖകൾക്കുമുള്ള ധനസഹായ വിതരണം നടന്നു. വൈ.പ്രസിഡന്റ് വിജയൻ കാക്കനാടൻ, യൂണിയൻ കൗൺസിലർ രാജൻ കുഴിക്കാല, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീതാഅനിൽ ,സെക്രട്ടറി ബാംബി രവിന്ദ്രൻ.വൈസ് പ്രസി.സുവർണ വിജയൻ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റുമാർ സെക്രട്ടറിമാർ, വനിതാ സംഘം യൂണിയൻ കമ്മിറ്റി മെമ്പർമ്മാർ എന്നിവർ കൊവിഡ് മാനദണ്ഡം പാലിച്ച് യോഗത്തിൽ പങ്കെടുത്തു.