drug

അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനമാചരിച്ചു. മദ്യവിരുദ്ധ പ്രവർത്തകൻ ഡോ.പി. ഡി രാജൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് മുരളി കുടശനാട് അദ്ധ്യക്ഷത വഹിച്ചു.ജി.ഡി.പി.എസ് കേന്ദ്ര സമിതി അംഗം അനിൽ തടാലിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സമന്വയ സമിതി ജില്ലാ പ്രസിഡന്റ് അഡ്വ.എം.എസ്.ഉണ്ണിത്താൻ , ജനമൈത്രീ പൊലീസ് ഓഫീസർ എസ്.അൻവർഷാ, സുരേഷ് കേശവപുരം, ഹരികൃഷ്ണൻ, അൻസിൽ, അസ്ന കൈസ്, വിദ്യ വി.എസ്, ബിജു പനച്ചി വിളയിൽ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.