അടൂർ : ഏഴംകുളം ജംഗ്ഷന് സമീപം കെ.ഐ.പി സ്ഥലത്ത് നിന്നിരുന്ന മരങ്ങൾ ലോക്ക്ഡൗണിന്റെ മറവിൽ മുറിച്ചു കടത്തിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ മൗനം പാലിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. അനിൽ നെടുംമ്പള്ളിയുടെ നേതൃത്വത്തിൽ ബി.ജെ.പി ഏഴംകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിൽ ചെന്താമര, ടൗൺ വാർഡ് മെമ്പർ ഷീജ.എസ്, ജയകൃഷ്ണൻ,വിനീത് കൈലാസം എന്നിവർ സ്ഥലം സന്ദർശിക്കുകയും ചെയ്തു.