കോഴഞ്ചേരി : ബി.ജെ.പി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ കരിദിനാചരണം നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബു കുഴിക്കാല, സൂരജ് ഇലന്തൂർ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജി.വിദ്യാധിരാജൻ, കെ.ആർ ശ്രീകുമാർ, മണ്ഡലം സെക്രട്ടറി സുജ സുരേഷ്, വി.സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.