പത്തനംതിട്ട : അടുത്ത കാലത്തുണ്ടായ ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പിന്നിൽ മദ്യാസക്തിയുടെ കരാള ഹസ്തങ്ങളാണെന്നു മുന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ജസ്റ്റീസ്സ് എം.ആർ.ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു. ശാന്തി സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാന്തി സമിതി സംസ്ഥാന പ്രസിഡന്റ് ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി.വി.രാജപ്പൻ, നഗരസഭാ കൗൺസിലർ അംബിക വേണു, മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, അക്പാഹി രക്ഷാധികാരി അലങ്കാർ അഷറഫ്, ശാന്തി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസികുട്ടി പടയാട്ടിൽ, മുൻ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, പത്തനംതിട്ട മുസ്ലീം ജമാഅത്ത് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ.ഷബീർ അഹമ്മദ്, ഗ്രേസ് വെൽ കൗൺസലിംഗ് സെന്റർ പത്തനംതിട്ട ഡയറക്ടർ ഫാദർ സാം.പി .ജോർജ്, തിരുവല്ല നിരണം ജുമാ മസ്ജിദ് ഇമാം ഷിയാക്ക് ജഹരി,പത്തനംതിട്ട പൗരസമിതി പ്രസിഡന്റ് പി.രാമചന്ദ്രൻ നായർ, സാമൂഹ്യ പ്രവർത്തകൻ ജോർജ്ജ് വർഗീസ് തെങ്ങുംതറയിൽ, അനുപമ സതീഷ് എന്നിവർ പ്രസംഗിച്ചു.