കോഴഞ്ചേരി : ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധന വിദ്യാർത്ഥികൾക്ക് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് കീക്കൊഴൂർ ഡിവിഷൻ അംഗം സാം.പി.തോമസിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ നൽകി. സുമനസുകളുടെ സഹകരണത്തോടെ നടത്തിയ ഫോൺ വിതരണം റാന്നി സി.ഐ ജി.ബി.മുകേഷ് ഉദ്ഘാടനം ചെയ്തു. സാം.പി.തോമസ്, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ഷാനവാസ് എന്നിവർ പങ്കെടുത്തു.