തിരുവല്ല : മുട്ടിൽ വനംകൊള്ളയെക്കുറിച്ച് ജുഡീഷണൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. കവിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം അദ്ധ്യക്ഷത വഹിച്ചു. കെപി.സി.സി. നിർവാഹക സമിതിഅംഗം രാജൻ എം.കെ. കെ.ദിനേശ്, ബർസിലി ജോസഫ്, പഞ്ചായത്ത് അംഗം അനിതാ സജി എന്നിവർ നേതൃത്വം നൽകി.