കോഴഞ്ചേരി : ഇലവുംതിട്ട 76 ാം എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ പരിധിയിലെ വീടുകളിൽ സുമനസുകളുടെ സഹായത്തോടെ രണ്ടാം ഘട്ട ഭക്ഷ്യകിറ്റ് വിതരണം നടത്തി. ശാഖാ പ്രസിഡന്റ് കെ.ജി.സുരേന്ദ്രൻ, സെക്രട്ടറി വി.പ്രമജകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാജി രാമൻചിറ, സുധീഷ് പുന്നക്കുന്ന്, ബിനു മണ്ണാകടവ് എന്നിവർ നേതൃത്വം നൽകി.