തിരുവല്ല: പരാതിക്കാരിയോട് മോശമായി പെരുമാറിയ മുൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈന്റെ നടപടിയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ കവിയൂരിൽ കോലം കത്തിച്ചു പ്രതിഷേധിച്ചു. മറിയാമ്മ ജോൺ, അനിതാ സജി, ഗീതാ തോമസ് കുഞ്ഞൂഞ്ഞമ്മ ജോൺസൺ, സിസിലി രാജൻ എന്നിവർ നേതൃത്വം നൽകി.