death
പ്രിയങ്ക

തിരുവല്ല : പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുകലശ്ശേരി മാക് ഫാസ്റ്റ് കോളേജിന് സമീപം തെങ്ങുംപറമ്പിൽ വീട്ടിൽ പ്രിയങ്ക (17) ആണ് മരിച്ചത്. കിടപ്പുമുറിയുടെ കതകിന്റെ കട്ടിളപ്പടിയിൽ ഇന്നലെ രാവിലെ 11 മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്രിയങ്കയെ ബന്ധുക്കൾ ചേർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കളായ അനിലും പ്രിയയും ബന്ധം വേർപെടുത്തി കഴിയുന്നതിനാൽ പ്രിയങ്കയും സഹോദരിയും തുകലശ്ശേരിയിലുള്ള പിതൃസഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മാത്രമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകുയെന്ന് പൊലീസ് പറഞ്ഞു. ഇരവള്ളിപ്ര സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥിയാണ്.