27-crime-akhil
അഖിൽ

മല്ലപ്പള്ളി: വെള്ളാപ്പള്ളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നന്താനം പാമല പാറയിൽ അഖിലിനെ (25) കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. കീഴ്‌വായ്പൂര് പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ സി.ടി സഞ്ജയ്യുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്യാംകുമാർ കെ.ജി,ഷാനവാസ് കെ.എച്ച്, സിവിൽ പൊലീസ് ഓഫീസർമാരായ ഷെറിൻ പി.ഫിലിപ്പ്, വരുൺ സനൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.