പത്തനംതിട്ട : നഗരസഭ 11ാം വാർഡിൽ താഴെ വെട്ടിപ്രം പൊലീസ് ക്വാർട്ടേഴ്‌സിന് സമീപം കോഴി മാലിന്യം പതിവായി തള്ളുന്നത് നാട്ടുകാരുടെയും വാർഡ് കൗൺസിലറിന്റെയും നേതൃത്വത്തിൽ പിടികൂടി. ഇന്നലെ രാത്രി 7നായിരുന്നു സംഭവം. മാലിന്യം കൊണ്ടുവന്ന വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
നഗരസഭാ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ് വിളിച്ചു പറഞ്ഞതിനെ തുടർന്ന് അപ്പോൾ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരുകയും പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വണ്ടി ഏല്പിക്കുകയുമായിരുന്നു. മാലിന്യം വഴിയിൽ തളളുന്നതും ജലസ്രോതസുകൾ മലിനപ്പെടുത്തുന്നതും കുറ്റകരമാണെന്നും നഗരസഭാ അധികൃതർ പൊതു സമൂഹത്തിനും പ്രത്യേകിച്ച് വ്യാപാര സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇനിം ഉണ്ടാകാത്ത രീതിയിൽ നടപടി ഉണ്ടാകണമെന്ന് മെമ്പർ റോസ്ലിൻ സന്തോഷ് പറഞ്ഞു.