ഏനാത്ത്: മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ഏനാത്ത് കൂനം പാലവിള പനവിള പടിഞ്ഞാറ്റേതിൽ ഷാനവാസ് (46) ആണ് മരിച്ചത്. ജൂൺ 15ന് കടമ്പനാട് നിലക്കൽ ഭാഗത്ത് മരച്ചില്ല വെട്ടിയിറക്കുമ്പോൾ ഷാനവാസിന്റെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായി. രണ്ടു ദിവസം മുൻപ് പരിക്കേറ്റ കാൽ മുറിച്ചു മാറ്റിയിരുന്നു. ഇതിനിടെ ഷാനവാസിന് കൊവിഡും ബാധിച്ചു. ഇന്നലെ പുലർച്ചെ മരിച്ചു. ഭാര്യ:നിഷ. മകൾ: ഫർഹാന ഷാനവാസ്.