കോഴഞ്ചേരി: ചെന്നീർക്കര പഞ്ചായത്തിലെ നല്ലാനിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് സി.പി.ഐ ചെന്നീർക്കര പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി. ജില്ലാ കൗൺസിൽ അംഗം വി.കെ.പുരുഷോത്തമൻ പിള്ള ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബിജു ആലുംകുറ്റി അദ്ധ്യക്ഷത വഹിച്ചു. ജയിംസ് കെ.സാം, വിനോദ്, സൈമൺ, പ്രകാശ്, ബാബുരാജ്, അനുജൻ എന്നിവർ പ്രസംഗിച്ചു.