കോഴഞ്ചേരി : കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് മെബിൻ പീറ്റർക്ക് നേരെ നടന്ന വധശ്രമത്തിൽ യൂത്ത് കോൺഗ്രസ് കാരിത്തോട്ട യൂണിറ്റ് പ്രതിഷേധിച്ചു. കോൺഗ്രസ് ആറന്മുള ബ്ലോക്ക് പ്രസിഡന്റ് കെ.എൻ.രാധാചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി ജോൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മെഴുവേലി മണ്ഡലം പ്രസിഡന്റ് സുമേഷ് ജേക്കബ്ബ് സഖറിയ, യൂത്ത് കോൺഗ്രസ് ആറന്മുള ബ്ലോക്ക് ജന.സെക്രട്ടറി ജിബിൻ ജോർജ്, യൂണിറ്റ് ഭാരവാഹികളായ ഷിബു കരിത്തോട്ട, സന്ദീപ് കരിത്തോട്ട, ലാാജു പീടികയിൽ എന്നിവർ പ്രസംഗിച്ചു.