പഴകുളം: കെ.പി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പതിനാലാം മയിൽ ജംഗ്ഷനിൽ നിന്നും പീടികയിൽ-പടി വരെയുള്ള റോഡ് വികസനവുമായി ബന്ധപ്പെട്ട് റോഡ് സൈഡിലും പുറംപോക്കിലും നിന്നിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധിച്ചും ഇതിഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനാലാം മൈൽ ജംഗ്ഷനിൽ ധർണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണനെയും, യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസന്റെയും, മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ നായരുടെയും നേതൃത്വത്തിൽ കടത്തിക്കൊണ്ടുപോയ മരത്തിന്റെ ബാക്കി ഭാഗങ്ങൾ കിടന്ന സ്ഥലം സന്ദർശിക്കുകയും, ബാക്കിയുള്ളവ കൊണ്ടു പോകാതിരിക്കാൻ വേണ്ടി കൊടികൾ കുത്തുകയും ചെയ്തു. നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് വമ്പിച്ച സമരപരിപാടികൾ ആരംഭിക്കുവാൻ പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. വരുംദിവസങ്ങളിൽ കോൺഗ്രസിന്റെ നിയമസഭാ സാമാജികർ സ്ഥലം സന്ദർശിക്കുമെന്നും ഇവർ അറിയിച്ചു.