പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം നടപ്പാക്കിവരുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ടൗൺ ബി ശാഖയുടെ ആഭിമുഖ്യത്തിൽ എല്ലാ അംഗങ്ങൾക്കും പച്ചക്കറി കിറ്റ് നൽകി. ശാഖാ പ്രസിഡന്റ് അഡ്വ.സി.കെ ബോസ് ഉദ്ഘാടനം ചെയ്തു. മറ്റ് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.