കോഴഞ്ചേരി : ഗൃഹപ്രവേശന ചടങ്ങിന് ചെലവഴിക്കേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സർക്കാർ ഉദ്യോഗസ്ഥൻ മാതൃകയായി.
ആറന്മുള കാഞ്ഞിരവേലി കണ്ണംപുഞ്ചയിൽ ടി.കെ.രാജീവാണ് വീട് മാറ്റത്തിന്റെ ഭാഗമായി നടത്താനിരുന്ന ആഘോഷം ഒഴിവാക്കി പതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരന് കൈമാറിയത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ് രാജീവ്.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം സജിത് പി.ആനന്ദ്, റോയി ജോർജ്, നൈജിൽ കെ. ജോൺ, കണ്ണൻ മോൻ എന്നിവർ പങ്കെടുത്തു.