abdul-shukkoor
അബ്ദുൾ ഷുക്കൂർ

പത്തനംതിട്ട : സി.പി.ഐ മണ്ഡലം സെക്രട്ടറിയായി അബ്ദുൽ ഷുക്കൂറിനെ തിരഞ്ഞടുത്തു. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി, അഖിലേന്ത്യ കിസാൻ സഭ മണ്ഡലം സെക്രട്ടറി,വ്യാപാരി വ്യവസായി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, തുടർച്ചയായി മൂന്ന് തവണ സി.പി.ഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.ജില്ലാ കമ്മിറ്റി അംഗവും അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. നിലവിൽ മണ്ഡലം സെക്രട്ടറിയായിരുന്ന എം.കെ സജി ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫായതിനെ തുടർന്നാണ് അബ്ദുൽ ഷുക്കൂറിനെ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞടുത്തത്‌.