28-anto
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ. സരേഷ് കുമാർ നടപ്പിലാക്കിയ കാരുണ്യം പരസ്പരം പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണ പരിപാടിയുടെ ഉത്ഘാടനം ആന്റോ ആന്റണി എം. പി. നിർവഹിക്കുന്നു

പത്തനംതിട്ട: മുൻ നഗരസഭാ ചെയർമാൻ അഡ്വ.എ.സുരേഷ് കുമാർ തന്റെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ സഹകരണത്തോടെ വലഞ്ചുഴിയിലെ 6 കുടുംബങ്ങളിലെ കുട്ടികൾക്ക് കാരുണ്യം പരസ്പരം പദ്ധതിയിലൂടെ സ്മാർട്ട് ഫോണുകൾ നൽകി. വാർഡിലെ എല്ലാവീടുകളിലും പച്ചക്കറി കിറ്റുകളും ഭക്ഷ്യധാന്യങ്ങളും മരുന്നും നൽകിയും കൊവിഡ് രോഗികളുടെ വീടുകളിൽ പ്രഭാത ഭക്ഷണം അയൽകൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച് നൽകിയും ഒട്ടേറെ സഹായങ്ങൾ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. വലംഞ്ചുഴിയിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. മുൻ നഗരസഭാദ്ധ്യക്ഷ അഡ്വ.ഗീത സുരേഷ് , വാർഡ് കൗൺസിലർ ഷീന രാജേഷ് , ആശ വർക്കർ ലിഷ സുനിൽ ,യമുന വിശ്വരാജ്, ഹനീഫ ഇടതുണ്ടിൽ,വൃജഭൂക്ഷണൻ നായർ, യൂസഫ് വലഞ്ചുഴി, ആകാശ് മണ്ണിൽ, ഹരീഷ് എച്ച്.നായർ എന്നിവർ പ്രസംഗിച്ചു.