strike

അടൂർ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 4750 കേന്ദ്രങ്ങളിൽ 30ന് വൈകിട്ട് 4ന് പ്രതിഷേധ സമരം നടത്തുവാൻ എൽ.ഡി.എഫ് അടൂർ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ടി.ഡി.ബൈജു, സാബുഖാൻ, ഗോപി മോഹൻ ചെറുകര, അടൂർ ജയൻ, സാംസൺ ഡാനിയൽ, അനശ്വര രാജൻ, കെ.ആർ.ചന്ദ്രമോഹൻ, ലിജോ ജോൺ, രാജൻ സുലൈമാൻ എന്നിവർ പ്രസംഗിച്ചു