അടൂർ : കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക എം.എസ്. എം.ഇ. ദിനം ആഘോഷിച്ചു. വെബിനാറിൽ ജില്ലാ പ്രസിഡന്റ് എം. രാജേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വൈ.വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യ ഉപദേഷ്ടാവ് പി.എ. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി പി.എം.ഹസൈനാർ. ട്രഷറർ പി. അശോക് കുമാർ അഖിലേന്ത്യാ ഫെഡറേഷൻ ജി.സി. മെമ്പർ അഡ്വ.സാനു പി.ചെല്ലപ്പൻ. വൈസ് പ്രസിഡന്റ് ജോർജ്ജ് വർഗീസ് . തിരുവനന്തപുരം ജില്ലാ സെകട്ടറി അജിത് സൈമൺ, കാസർഗോഡ് ജില്ലാ പ്രസിഡന്റ് മുജീബ് അഹമ്മദ്, സംസ്ഥാന സെക്രട്ടറി എം.എസ്. വികാസ്, ജില്ലാ സെക്രട്ടറി ജയിൻ കെ. ഏബ്രഹാം, സജി കെ. എബ്രഹാം എന്നിവർ സംസാരിച്ചു.