ചിറ്റാർ: വായനാ വാരാചരണത്തോടനുബന്ധിച്ച് ചിറ്റാർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'എന്നെ സ്വാധീനിച്ച പുസ്തകം' എന്ന വിഷയത്തെ അധികരിച്ചു നടത്തിയ ലേഖന മത്സരത്തിൽ ജെസ്സി ജോൺ ഒന്നാം സ്ഥാനവും, ഡോ.കൃഷ്ണ രവി രണ്ടാം സ്ഥാനവും, സോനു കൃഷ്ണൻ മൂന്നാം സ്ഥാനവും നേടി. ശ്രീമയി എ.ജി., ജീനാ വിന്നി പി.ആർ.,രഞ്ജിത് ടി.ആർ.,വിശ്വജ്യോതി,ഷീജ നരേന്ദ്രൻ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ സമ്മാനം നൽകി. പഞ്ചായത്ത് അസ്സി.സെക്രട്ടറി ദിപു ടി.കെ., ലൈബ്രേറിയൻ പ്രേംജിത് ലാൽ എന്നിവർ പ്രസംഗിച്ചു.