പത്തനംതിട്ട: സാമൂഹിക ജീവിത്തേയും മനുഷ്യ ശരീരത്തേയും മനസിനേയും നശിപ്പിക്കുന്ന ലഹരി വസ്തുക്കൾക്കെതിരെ മാതാ പിതാക്കളും വിദ്യാർത്ഥികളും യുവാക്കളും ഉണർന്നു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എസ്.വൈ. എസ്.സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി പറഞ്ഞു. മിഷൻ അറ്റ് ഓർഗ് എന്ന പേരിൽ എസ്.വൈ.എസ് സംസ്ഥാന നേതാക്കളുടെ ജില്ലാ പര്യടനത്തിൽ ലോക ലഹരി വിരുദ്ധ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃ സംഗമം എസ്.വൈ.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി എ.പി.അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് പറവൂർ, എം.എം. ഇബ്രാഹിം, സിറാജുദ്ദീൻ സഖാഫി, ആർ.പി. ഹുസൈൻ മാസ്റ്റർ, ബഷീർ പുളിക്കൂർ, സലാഹുദ്ദീൻ മദനി, എ.പി.മുഹമ്മദ് അഷ്ഹർ, സുധീർ വഴിമുക്ക് എന്നിവർ പ്രസംഗിച്ചു.