മല്ലപ്പള്ളി : കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) മല്ലപ്പള്ളി ഏരിയാ കമ്മിറ്റി 1001 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. കൈത്താങ്ങ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 30ന് അഖിലേന്ത്യാ കർഷകതൊഴിലാളി യൂണിയൻ ദേശീയ നിർവാഹക സമിതി അംഗവും സി.പി.എം ജില്ലാ സെക്രട്ടറിയുമായ കെ.പി. ഉദയഭാനു നിർവഹിക്കും. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ, സെക്രട്ടറി സി.രാധാകൃഷ്ണൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.ജി.സുരേന്ദ്രപെരുമാൾ, സി.പി.എം ഏരിയാ സെക്രട്ടറി ബിനു വറുഗീസ് തുടങ്ങിയവർ പ്രസംഗിക്കും.