ചിറ്റാർ: ആറാട്ടുകുടുക്ക മൺപിലാവ് വനത്തിൽ ചിറ്റാർ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്. 12 ജാറുകളിലായി 400 ലിറ്റർ കോട നശിപ്പിച്ചു. മൂന്ന് വാറ്റുകളത്തിലായാണ് കോട ഒളിപ്പിച്ചിരുന്നത്. വാറ്റുന്നതിന് ആവശ്യകരമായ ഉപകരണങ്ങളും സ്ഥലത്ത് കണ്ടെത്തി. വനത്തിനോട് ചേർന്ന് വ്യാജവാറ്റ് വ്യാപകമാണെന്ന പരാതിയെ തുടർന്ന് ഇന്നലെ രാവിലെ 9 മണിയോടെ ചിറ്റാർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. സി.ഐ.രാജേന്ദ്രൻ പിള്ള, എസ്.ഐ മാരായ അനിൽ,സുരേഷ് പണിക്കർ, പ്രകാശ് ടി.പി.,ഗോകുൽ, പ്രശോബ്, അരുൺ ബാബു സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ സജി എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.