തിരുവല്ല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. മേപ്രാൽ കങ്ങാണം വയലിൽ അജിത്കുമാർ (58) ആണ് മരിച്ചത്. എം.സി.റോഡിൽ ചിങ്ങവനത്തിന് സമീപം അജിത്കുമാർ സഞ്ചരിച്ച ബൈക്കിൽ തടിലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മൂന്ന് മാസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരണം സംഭവിച്ചു. സംസ്ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: ഭാവന മാന്നാനം പാറയിൽ കുടുംബാംഗമാണ്.
മക്കൾ: നിധിൻ, നേഹ.