റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സുഗമമാക്കൻ ഡിജിറ്റൽ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. മേഖലയിലെ എല്ലാ വാർഡുകളിലെയും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി മൊബൈൽഫോൺ നൽകുന്നതാണ് പദ്ധതി. നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിൽ നടന്ന പരിപാടി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് നിതിൻ അദ്ധ്യക്ഷനായിരുന്നു. മേഖല സെക്രട്ടറി മിഥുൻ മോഹൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ബിജി.കെ.നായർ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാർ, അനീഷ് കുമാർ, ജിജോ,അഖിൽ,ഷിബിൻ, അതുൽ എന്നിവർ പങ്കെടുത്തു.