കോഴഞ്ചേരി : കൊവിഡ് വാക്സിനേഷന് ശേഷം പരീക്ഷ നടത്തുക, എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നാരങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമ്മനിട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് രാഹുൽ കൈതക്കൽ ഉദ്ഘാടനം ചെയ്തു. നാരങ്ങാനം മണ്ഡലം പ്രസിഡന്റ് അനന്തു അജി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ആർ.രമേശ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജി തോമസ്, ഷിബിൻ തോളൂർ, ജോയൽ ഷാജി,യാസീൻ, ഗോകുൽ, മോനിഷ്, സുഹൈൽ, പ്രവീൺ എന്നിവർ പ്രസംഗിച്ചു.